അണ്ണാഡിഎംകെ നേതാവ് സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു
ചെന്നൈ: പ്രമുഖ അണ്ണാഡിഎംകെ നേതാവ് കെഎ സെങ്കോട്ടയ്യന്‍ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയില്‍ ചേര്‍ന്നു. ആദ്യമായിട്ടാണ് ഇത്രയും മുതിര്‍ന്ന നേതാവ് ടിവികെയില്‍ ചേരുന്നത്. ഒമ്പത് തവണ എംഎല്‍എയും പലകുറി മന്ത്രിയുമായിരുന്ന വ്യക്തിയാണ് സെങ്കോട്ടയ്യന്‍. അദ്ദേഹത്തിനൊപ്പം മുന്‍ എംപിയും മുന്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ടിവികെ അംഗത്വമെടുത്തു.
എഐഎഡിഎംകെ രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടിയിലുള്ള നേതാവായിരുന്നു സെങ്കോട്ടയ്യന്‍. എംജിആര്‍, ജയലളിത തുടങ്ങിയ പ്രധാന നേതാക്കള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഒമ്പത് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഗോപിചെട്ടിപാളയം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലെത്തി. അടുത്തിടെയാണ് എഐഎഡിഎംകെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയത്.
ചെന്നൈയിലെ ടിവികെയുടെ ആസ്ഥാനത്ത് എത്തി വിജയുമായി സെങ്കോട്ടയ്യന്‍ ചര്‍ച്ച നടത്തി. അദ്ദേഹത്തോടൊപ്പം നിരവധി പ്രാദേശിക നേതാക്കളും ടിവികെയില്‍ ചേര്‍ന്നു. ഈറോഡിലും പരിസര പ്രദേശങ്ങളിലും ജനപിന്തുണയുള്ള നേതാവാണ് സെങ്കോട്ടയ്യന്‍