റെക്കോര്‍ഡ് സ്വര്‍ണ ശേഖരവുമായി റിസര്‍വ് ബാങ്ക്

Dec 7, 2025 - 19:39
Dec 7, 2025 - 19:42
 0  4
റെക്കോര്‍ഡ് സ്വര്‍ണ ശേഖരവുമായി റിസര്‍വ് ബാങ്ക്

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ സ്വർണത്തിന്റെ മൂല്യം റെക്കോര്‍ഡ് ഉയരത്തിലെത്തി.

 റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം 14,517 കോടി രൂപ(161.3 കോടി ഡോളർ) ഉയർന്ന് 9.52 ലക്ഷം കോടി രൂപയില്‍(10,579.5 കോടി ഡോളർ) എത്തി. നിലവില്‍ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടണ്‍ സ്വർണമാണുള്ളത്.

കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ റിസർവ് ബാങ്ക് 54.1 ടണ്‍ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തില്‍ സ്വർണം വാങ്ങുന്നതില്‍ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറില്‍ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്.

ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയില്‍ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു.