കലാശക്കൊട്ട് ആവേശമായി ; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണത്തിന് സമാപനം

Dec 7, 2025 - 19:55
Dec 7, 2025 - 20:04
 0  4
കലാശക്കൊട്ട് ആവേശമായി ; ഏഴ് ജില്ലകളിലെ പരസ്യപ്രചാരണത്തിന് സമാപനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ആവേശമുണർത്തിയ കലാശക്കൊട്ടോടെ അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഡിസംബർ ഒൻപത് ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഈ ഏഴ് ജില്ലകൾ പോളിങ് ബൂത്തിലെത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെല്ലാം ഞായറാഴ്ച പ്രധാന കേന്ദ്രങ്ങളിൽ ആവേശകരമായ കലാശക്കൊട്ടുണ്ടായി. സംഘർഷമൊഴിവാക്കാനായി മിക്കയിടത്തും പോലീസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ് നടക്കുക