എപ്സ്റ്റീൻ ഫയൽസിൽ അനിൽ അംബാനിയും; 'സ്വീഡിഷ് സുന്ദരി'യെക്കുറിച്ചുള്ള സംഭാഷണങ്ങൾ പുറത്ത്

Feb 7, 2026 - 17:24
Feb 7, 2026 - 17:45
 0  4
എപ്സ്റ്റീൻ ഫയൽസിൽ അനിൽ അംബാനിയും; 'സ്വീഡിഷ് സുന്ദരി'യെക്കുറിച്ചുള്ള സംഭാഷണങ്ങൾ പുറത്ത്

വാഷിങ്ടൺ: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ കോടതി പുറത്തുവിട്ട രേഖകളിൽ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. 2017-നും 2019-നും ഇടയിൽ ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ബാറുകളിലും ക്ലബ്ബുകളിലും സന്ദർശനം നടത്തുന്നതിനെക്കുറിച്ചും സ്ത്രീകൾക്ക് വേണ്ടിയുള്ള ആവശ്യങ്ങളെക്കുറിച്ചുമായിരുന്നു ഇരുവരുടെയും ചാറ്റ്. 

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് അനിൽ അംബാനിയും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. തമ്മിൽ നേരിട്ട് കാണാനും അനിലും എപ്സ്റ്റീനും  തീരുമാനിച്ചിരുന്നതായും രേഖകളിൽ നിന്ന് വ്യക്തമാകുന്നു. 

2017 മാർച്ച് 9-ന് നടന്ന ഒരു ചാറ്റിൽ, തന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് "നിങ്ങൾ ആരെയാണ് നിർദ്ദേശിക്കുന്നത്?" എന്ന് അംബാനി എപ്സ്റ്റീനോട് ചോദിക്കുന്നുണ്ട്. നിങ്ങളുടെ സന്ദർശനം കൂടുതൽ രസകരമാക്കാൻ ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദ്ദേശിക്കുന്നു" എന്നായിരുന്നു എപ്സ്റ്റീൻ നൽകിയ മറുപടി. സന്ദേശം കിട്ടി 20 സെക്കൻഡിനുള്ളിൽ അംബാനിയുടെ മറുപടിയുമെത്തി. "എങ്കിൽ അത് ഏർപ്പാടാക്കൂ" എന്നായിരുന്നു അംബാനി മറുപടി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്