കൊല്ലത്ത് കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീപിടിച്ചു; കത്തിനശിച്ചത് പത്തോളം മത്സ്യബന്ധന ബോട്ടുകളും ചീനവലകളും

Dec 7, 2025 - 11:20
 0  6
കൊല്ലത്ത് കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീപിടിച്ചു;  കത്തിനശിച്ചത്   പത്തോളം മത്സ്യബന്ധന ബോട്ടുകളും ചീനവലകളും

കൊല്ലം: കൊല്ലം അഷ്ടമുടിക്കായലില്‍ കെട്ടിയിട്ട മത്സ്യബന്ധനബോട്ടുകള്‍ക്ക് തീപിടിച്ചു . ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ബോട്ടുകളിൽ തീ പടർന്നത്. അയ്യന്‍കോവില്‍ ക്ഷേത്രത്തിനടുത്തായാണ് ശക്തമായ അഗ്നിബാധയുണ്ടായത്. ബോട്ടുകളും ചീനവലകളും കത്തിനശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

കായലിൽ കെട്ടിയിട്ട ബോട്ടുകളാണ് കത്തിനശിച്ചത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന 10 ബോട്ടുകളാണ് കത്തിനശിച്ചത്. ആളപായമില്ല. ബോട്ടിലെ ഗ്യാസ്‌കുറ്റികള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ ആര്‍ക്കും അടുത്തേക്ക് പോവാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.