അരനൂറ്റാണ്ടിന്റെ അധ്യാപനം : ഡോ.ഡി.ബഞ്ചമിനെ ആദരിച്ചു
ഡോ.ജേക്കബ് സാംസൺ
അധ്യാപനത്തിൻ്റെ അര നൂറ്റാണ്ട് പിന്നിടുന്ന കേരള സർവ്വകലാശാലയുടെ മലയാള വിഭാഗം മുൻ മേധാവിയും ഓറിയൻ്റൽ സ്റ്റഡീസ് ഡീനുമായ ഡോ.ഡി.ബഞ്ചമിനെ കേരള സർവകലാശാലയുടെ മലയാള വിഭാഗം ആദരിച്ചു.
വിപുലമായ ശിഷ്യസമ്പത്തുള്ള ഡോ.ഡി.ബഞ്ചമിൻ്റെ മാർഗ്ഗനിർദ്ദേശമനുസരിച്ച് 23 പേരാണ് പി എച്ച് ഡി എടുത്തത്. ഇവരിൽ മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എൽ.സുഷമ, പത്തനംതിട്ട ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയസ്, കേരള സാഹിത്യ അക്കാദമി അംഗം ഡോ.കുര്യാസ്കുമ്പളക്കുഴി തുടങ്ങിയവർ ഉൾപ്പെടുന്നു.
കാര്യവട്ടം കാമ്പസിൽ മലയാളവിഭാഗം മേധാവി ഡോ.കെ.കെ.ശിവദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ.ഡി.ബഞ്ചമിൻ്റെ സഹപാഠിയും മലയാള ഭാഷാ ശാസ്ത്ര വിദഗ്ധനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പൊന്നാടചാർത്തി. ഡോ. സന്തോഷ്. ടി. കെ.സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. സീമാ ജറോം, ഡോ. ഷെറീനാ റാണി,ഡോ.ഡി. ബഞ്ചമിൻ, ഡോ. ഫ്ലോറി ബഞ്ചമിൻതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.