ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു

Nov 12, 2025 - 11:46
 0  5
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ദേശീയ തലസ്ഥാനത്തെ ലോക് നായക് ആശുപത്രി സന്ദർശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവരെ കാണുന്നതിനായി നേരിട്ട് എൽഎൻജെപി ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
പരിക്കേറ്റവരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്ത പ്രധാനമന്ത്രി വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. ആശുപത്രിയിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
"എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ കണ്ടു. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും" പ്രധാനമന്ത്രി എക്സിൽ കുറിച്ചു.