ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി.) സെക്രട്ടറിയായി മുൻ ലോക്‌സഭാ അംഗം ടി.എൻ. പ്രതാപനെ നിയമിച്ചു. നേരത്തെ ഈ സ്ഥാനത്തുണ്ടായിരുന്ന പി.സി. വിഷ്ണുനാഥിനെ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റായി നിയമിച്ചതിനെത്തുടർന്നുണ്ടായ ഒഴിവുകൂടി പരിഗണിച്ചാണ് ഈ തീരുമാനം. ഇതുകൂടാതെ, യൂത്ത് കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനായിരുന്ന ബി.വി. ശ്രീനിവാസിനും എ.ഐ.സി.സി. സെക്രട്ടറി പദവി നൽകിയിട്ടുണ്ട്.
നിലവിൽ പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ചുമതലകളാണ് പ്രതാപന് നൽകിയിട്ടുള്ളത്.