പൗരത്വഭേദഗതി നിയമം: 10 വർഷത്തെ ഇളവുമായി കേന്ദ്രം

Sep 3, 2025 - 19:06
 0  49
പൗരത്വഭേദഗതി നിയമം: 10 വർഷത്തെ ഇളവുമായി കേന്ദ്രം

ന്യൂഡൽഹി: വിവാദമായ പൗരത്വഭേദഗതി നിയമത്തിൽ (സിഎഎ) സുപ്രധാന മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. 2024 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിൽ എത്തിയവരായിരിക്കണം അപേക്ഷിക്കാൻ.

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ 2025 സെപ്റ്റംബർ ഒന്നിലെ വിജ്ഞാപനം സ്ഥിരീകരിച്ചു. ത്രിപുരയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ടിപ്ര മോത ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുന്ന സമയത്താണ് കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം.