ശബരിമല സ്വർണ്ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി‌

Jan 17, 2026 - 18:07
 0  2
ശബരിമല സ്വർണ്ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി‌

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ശങ്കരദാസിനെ മാറ്റിയത്.

മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ശങ്കരദാസ് കേസില്‍ പതിനൊന്നാം പ്രതിയാണ്.

കേസിൽ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പടുത്തിയത്.