ഇറാനു പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയെന്ന് ട്രംപ്
ന്യൂയോർക്ക്: ഇറാനു പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയെന്ന പ്രഖ്യാപനം നടത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവിൽ പ്രസംഗിക്കുന്നതിനിടെയാണ് ക്യൂബയെ പരാമർശിച്ച് ട്രംപ് സംസാരിച്ചത്.
‘ക്യൂബയാണ് അടുത്തത്. പക്ഷേ ഞാന്‍ അത് പറഞ്ഞില്ലെന്ന് നടിക്കും. എങ്കിലും ക്യൂബയാണ് അടുത്തത്’ ട്രംപ് പറഞ്ഞു.
’ക്യൂബയ്ക്ക് എണ്ണയോ ഇന്ധനമോ ഇല്ലാത്തതിന്‍റെ കാരണം അവര്‍ക്ക് അത് സൗജന്യമായി വേണം എന്നതാണ്. അവരുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂബ ഒരു ദുരന്തമാണ്,’ റൂബിയോ പറഞ്ഞു.
ട്രംപും സഖ്യകക്ഷികളും ക്യൂബയില്‍ ഭരണമാറ്റത്തിന് നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത ഉപരോധമാണ് ക്യൂബ നേരിടുന്നത്.