ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് കുറച്ചു

ഐസിഐസിഐ ബാങ്ക്പുതിയ സേവിംഗ്‌സ് അക്കൗണ്ടുകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരി ബാലൻസ് (എംഎബി) മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. നേരത്തെ വൻതോതിലുള്ള വർദ്ധനവിനെതിരെ ഉപഭോക്തൃ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണിത്.
മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 15,000 രൂപയും, സെമി-അർബൻ ഉപഭോക്താക്കൾക്ക് 7,500 രൂപയും, ഗ്രാമീണ അക്കൗണ്ട് ഉടമകൾക്ക് 2,500 രൂപയുമാണ് പുതിയ MAB പരിധികൾ. മെട്രോ, നഗര പ്രദേശങ്ങൾക്ക് 50,000 രൂപ, സെമി-അർബൻ പ്രദേശങ്ങൾക്ക് 25,000 രൂപ, ഗ്രാമീണ അക്കൗണ്ടുകൾക്ക് 10,000 രൂപ എന്നിങ്ങനെ മുമ്പ് പ്രഖ്യാപിച്ച ഉയർന്ന കണക്കുകൾക്ക് പകരമായാണ് ഈ പുതുക്കിയ പരിധികൾ.
"2025 ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച പുതിയ സേവിംഗ്സ് അക്കൗണ്ടുകൾക്ക് പ്രതിമാസ ശരാശരി ബാലൻസിനായി പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള വിലയേറിയ ഫീഡ്‌ബാക്കിനെ തുടർന്ന്, അവരുടെ പ്രതീക്ഷകളും മുൻഗണനകളും നന്നായി പ്രതിഫലിപ്പിക്കുന്നതിനായി ഞങ്ങൾ ഈ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു," ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു