ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; ഇടപെട്ട് ഹൈക്കോടതി

Dec 27, 2025 - 09:01
 0  3
ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; ഇടപെട്ട് ഹൈക്കോടതി

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കോൺഗ്രസ് അംഗമായ സുനിൽ ചവിട്ടുപാടം സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് എൽഡിഎഫ് അംഗമായ സി. കണ്ണൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എൻ. നഗരേഷ്, മൂന്നാഴ്ചയ്ക്കകം എതിർകക്ഷികൾ വിശദീകരണം നൽകണമെന്ന് നിർദേശിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ ഈ കേസ് നിലനിൽക്കെത്തന്നെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വരും ആഴ്ചകളിൽ എതിർകക്ഷികൾ നൽകുന്ന വിശദീകരണം ഈ കേസിൽ നിർണ്ണായകമാകും.