വിഷുക്കണി ദർശനത്തിന് ശബരിമല നട തുറന്നു; വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം
പത്തനംതിട്ട: വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ നാലിന് തുറക്കും. ഭക്തർക്ക് കണി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഏഴുമണിക്ക് ശേഷം അഭിഷേകവും ഉഷപൂജയും നടക്കും. രാവിലെ എട്ടുമുതൽ 11 വരെ നെയ്യഭിഷേകം ഉണ്ടാകും. ഇന്നത്തെ പൂജകൾക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും കീഴ്‌ശാന്തിയും പരികർമികളും ചേർന്ന് കണിയൊരുക്കും. മാളികപ്പുറത്തും പമ്പ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും.
ഏപ്രിൽ 17ന് സഹസ്ര കലശ പൂജയും 18ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നട അടയ്ക്കും. വിഷുവിനും മേടമാസ പൂജകൾക്കും അനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം. വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണ്