റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ പോലീസിൻ്റെ ലുക്കൗട്ട് നോട്ടീസ്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.
മെഡിക്കൽ ഡോക്ടറുടെ പരാതിയിലാണ് പോലീസ് ബലാൽസംഗത്തിന് കേസെടുത്തത്. പരാതി സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെയാണ് ഇയാൾ ഒളിവിൽ പോയത്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു.
ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബലാൽസംഗ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീടാരും വേടനെ കണ്ടിട്ടില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതി പരിഗണിക്കുക