വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

Aug 14, 2025 - 19:47
 0  12
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

 വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ.
 വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയത് തുടരുമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ കരാര്‍ റദ്ദാക്കിയത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.


 പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അസിം മുനീറിന്റെ പ്രസ്താവനകളെ ആണവായുധ ആക്രമണങ്ങള്‍ എന്നാണ്  ഇന്ത്യ വിശേഷിപ്പിച്ചത്. 
  അതേസമയം അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനികാഭ്യാസം ഈ മാസം അലാസ്‌കയില്‍ നടക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.