എൻ്റെ ലോകം : കവിത, ജേക്കബ് സാംസൺ 

Aug 10, 2025 - 09:16
 0  15
എൻ്റെ ലോകം :   കവിത, ജേക്കബ് സാംസൺ 
വിടെ 
ഈ കസേരയിൽ
ഞാനിരിക്കുന്നു.
ഒരിടത്തും
പോകാനില്ലാതെ
ഇവിടെത്തന്നെ
 ഇരിക്കുന്നു.
ചിലപ്പോൾ
എൻ്റെ മുന്നിൽ
ഭക്ഷണപാത്രം
ചിലപ്പോൾ 
പുസ്തകം
തലയുയർത്തിയാൽ
സദാ ബഹളം
വയ്ക്കുന്ന
ടിവി.
അതുമല്ലെങ്കിൽ 
ഒരു മൊബൈൽ 
ഫോൺ
നിർജ്ജീവമായ
സ്നേഹാന്വേഷണങ്ങൾ !
വേഗം പറഞ്ഞു
നിർത്തുന്ന
ഭംഗിവാക്കുകൾ.!!
വിശാലമായ ലോകം
ചരിത്രത്തിലൂടെ
എന്നെ നോക്കി 
പതുക്കെ ചിരിച്ചു.
ഇപ്പോൾ ആ ചിരി
ആസ്വദിക്കാൻ
എനിക്ക് സമയമുണ്ട്.
മറ്റുള്ളവരെല്ലാം
ഭ്രമണപഥങ്ങളിലാണ്.
ഒരിക്കലും 
തീരാത്ത തിരക്കുകളിൽ !
സന്ധ്യയിൽ നിന്ന് 
രാത്രിയിലേയ്ക്ക്
നീണ്ടുനീണ്ടുപോകുന്ന
നിഴലുകൾ
മഞ്ഞുവീഴുന്നു
കാറ്റു വീശുന്നു 
കരിയിലകൾ
കൺമുന്നിൽ
കറങ്ങി നില്ക്കുന്നു
അവ്യക്തതയുടെ
പുകച്ചുരുളുകൾ പോലെ
പൊടിപടലങ്ങൾ 
പറന്നുയരുന്നു.
സമയത്തിൻ്റെ
സൂചികളുമായി
വട്ടം കറങ്ങുന്ന 
ക്ളോക്കിന്
പള്ളിമണികളുടെ 
താളം...