റാപ്പർ വേടന്റെ പക്കലുള്ളത് യഥാർത്ഥ പുലിപ്പല്ല് തന്നെ

May 16, 2026 - 16:49
 0  3
റാപ്പർ വേടന്റെ പക്കലുള്ളത് യഥാർത്ഥ പുലിപ്പല്ല് തന്നെ

തിരുവനന്തപുരം: മലയാളി റാപ്പർ, വേടൻ എന്ന ഹിരൺദാസ് മുരളിയുമായി ബന്ധപ്പെട്ട പുലിപ്പല്ല് കേസിൽ സുപ്രധാന കണ്ടെത്തൽ. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്ത മാലയിലെ പല്ല് യഥാർത്ഥ പുലിയുടേതു തന്നെയെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (FSL) നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.  മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്‌. ഇതിനെത്തുടർന്നാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല്  കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ശേഷം വേടനെ കോടതിയിൽ ഹാജരാക്കി