അപ്പൂപ്പൻതാടി : കവിത, റോയ് പഞ്ഞിക്കാരൻ

Aug 9, 2025 - 20:23
 0  57
അപ്പൂപ്പൻതാടി : കവിത, റോയ് പഞ്ഞിക്കാരൻ
താഴത്തിരുന്നൊരു 
അപ്പൂപ്പൻതാടിയെ 
കാറ്റ് വന്നൊന്ന് 
തൊട്ടുനോക്കി. 
തൊട്ടാലോട്ടുന്ന 
അപ്പൂപ്പൻതാടി 
കാറ്റിലൊന്ന് 
ഒട്ടിപ്പിടിച്ചു. 
കാറ്റിലേറി 
അപ്പൂപ്പൻതാടി 
കാണാത്ത കാഴ്ചകൾ
കണ്ട് തുടങ്ങി. 
കാറ്റൊന്ന്
മയങ്ങി,
അപ്പൂപ്പൻതാടി
താഴെയുള്ളരൊപ്പൂപ്പന്റെ
താടിയിലൊട്ടിയൊളിച്ചു! 
-പഞ്ഞി-