ക്രിസ്മസ് - മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം

Dec 26, 2025 - 18:51
Dec 26, 2025 - 18:51
 0  4
ക്രിസ്മസ് - മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്‌മസ് മദ്യ വില്‍പ്പനയുടെ കണക്കുകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു. കഴിഞ്ഞ ക്രിസ്‌മസ് സീസണില്‍ വിറ്റഴിച്ചതിനേക്കാള്‍ 53.08 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ഉണ്ടായത്. ഇത്തവണ ക്രിസ്‌മസ് സീസണിലെ നാല് ദിവസങ്ങളിലായി 332. 62 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെയും വെയര്‍ ഹൗസുകളിലൂടെയും നടന്നത്. ക്രിസ്‌മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യമാണ്.

ഡിസംബര്‍ 22, 23, 24, 25 ദിവസങ്ങളിലായി നടന്ന മദ്യവില്‍പ്പനയുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ക്രിസ്‌മസ് സീസണില്‍ 279.54 കോടിയുടെ മദ്യ വില്‍പ്പനയാണ് ഈ ദിവസങ്ങളില്‍ നടന്നത്. ചാലക്കുടി ബെവ്‌കോ ഔട്ടലെറ്റാണ് ഈ ക്രിസ്‌മസ് തലേന്ന് വില്‍പ്പനയില്‍ മുന്നില്‍. 78.90 കോടി രൂപയാണ് വരുമാനം. തിരുവനന്തപുരം പഴയ ഉച്ചക്കട ഔട്ടലെറ്റാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഡിസംബര്‍ 24 ന് 68.73 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നിട്ടുള്ളത്.

ചാലക്കുടി-78.90 കോടി, പഴയ ഉച്ചക്കട-68.73 കോടി, ഇടപ്പള്ളി-66.92 കോടി, ചങ്ങനാശേരി-65.07 കോടി, മഞ്ചപ്ര-61.62 കോടി, ഇരിങ്ങാലക്കുട-59.29 കോടി, തൃശൂര്‍ മനോരമ ജംഗ്ഷന്‍-58.99 കോടി, കൊല്ലം കാവനാട്-56.63 കോടി, നോര്‍ത്ത് പരവൂര്‍-56.63 കോടി, കട്ടപ്പന-54.44 കോടി എന്നിങ്ങനെയാണ് വരുമാനം.