തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയില്ല, പക്ഷേ മന്ത്രി അറിയാതെ ഒന്നും നടക്കില്ല: വമ്പന്മാര്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്; രമേശ് ചെന്നിത്തല

Jan 9, 2026 - 20:01
 0  6
തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയില്ല, പക്ഷേ മന്ത്രി അറിയാതെ ഒന്നും നടക്കില്ല: വമ്പന്മാര്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കൂടുതല്‍ അറിയാത്തതുകൊണ്ട് തല്‍ക്കാലം പ്രതികരിക്കുന്നില്ല. പക്ഷേ, മന്ത്രി അറിയാതെ ഒന്നും നടക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയത്തില്‍ മന്ത്രിമാരുടെ പങ്ക് എത്രയാണ് തുടങ്ങിയ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തുവരുമെന്നുംചെന്നിത്തല

അയ്യപ്പന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. അയ്യപ്പന്റെ സ്വര്‍ണം കടത്തിയവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ആരും നിയമത്തിന് അതീതരല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. തന്ത്രിയുടെ അറസ്റ്റ് കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വമ്പന്മാര്‍ ഇനിയും കുടുങ്ങാന്‍ ഉണ്ട്. ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ല.