സുബിൻ ഗാർഗിന്‍റെ മരണം: പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളി
ഗോഹട്ടി: പ്രശസ്ത ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മൂന്നു പേരുടെ ജാമ‍്യാപേക്ഷ കോടതി തള്ളി. കേസിൽ കാംരൂപ് മെട്രൊപൊളിറ്റൻ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഫെബ്രുവരി 13ന് വാദം കേൾക്കും.
പ്രതികളുടെ ജാമ‍്യാപേക്ഷ തള്ളിയതിൽ സന്തോഷമുണ്ടെന്നായിരുന്നു സുബിൻ ഗാർഗിന്‍റെ ഭാര‍്യ ഗരിമ പ്രതികരിച്ചത്. 3,500 പേജുകൾ വരുന്ന കുറ്റപത്രമായിരുന്നു കേസിൽ അന്വേഷണ സംഘം ഗോഹട്ടിയിലെ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.