ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

Mar 16, 2026 - 09:16
 0  6
ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; അമ്പലപ്പുഴയിൽ   കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും.

മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും.