'ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറന്നില്ലെങ്കിൽ സൈനികാക്രമണം'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Apr 4, 2026 - 19:02
 0  6
'ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറന്നില്ലെങ്കിൽ സൈനികാക്രമണം'; ഇറാന്  മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ തുറന്നില്ലെങ്കിൽ കനത്ത സൈനിക ആക്രമണമുണ്ടാകുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ‍്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രസ്താവന. സോഷ‍്യൽ മീഡിയ പേജിലൂടെയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നേരത്തെയും ഇറാൻ ഭരണകൂടത്തിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്‍റെ ഊർജനിലയങ്ങൾ തകർക്കുമെന്നായിരുന്നു അന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്. പിന്നീട് സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.