ഇറാനിൽ കാണാതായ യുഎസ് ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപെടുത്തിയതായി ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ വെച്ച് തന്റെ എഫ്-15ഇ വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് കാണാതായ വെപ്പൺസ് ഓഫീസറെ അമേരിക്കൻ സൈനികർ രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചു.
നമുക്ക് അദ്ദേഹത്തെ ലഭിച്ചു! കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ യുഎസ് സൈന്യം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികമായ തിരച്ചിൽ-രക്ഷാദൗത്യങ്ങളിൽ ഒന്ന് വിജയകരമായി പൂർത്തിയാക്കി. അത്യന്തം ബഹുമാനിക്കപ്പെടുന്ന കേണൽ കൂടിയായ ഒരു ഉദ്യോഗസ്ഥന് വേണ്ടിയായിരുന്നു ഇത്. അദ്ദേഹം ഇപ്പോൾ സുരക്ഷിതനായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!” ട്രംപ് കുറിച്ചു.
കേണൽ പദവിയിലുള്ള വെപ്പൺസ് ഓഫീസറുടെ ലൊക്കേഷൻ യുഎസ് സൈന്യം ദിവസത്തിൽ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താനായി വളരെ കൃത്യമായി ആസൂത്രണം നടത്തിയിരുന്നതായും ട്രംപ് പറഞ്ഞു.