ഇടുക്കി ആനച്ചാലിലെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി
ഇടുക്കി ; ഇടുക്കി മൂന്നാറിന് സമീപം ആനച്ചാലില്‍ സ്ഥാപിച്ച സ്വകാര്യ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി. ഒരു കുട്ടിയും ജീവനക്കാരിയും ഉള്‍പ്പെടെയുള്ളവരെയാണ് താഴെ എത്തിച്ചത്. സംവിധാനത്തെ മുകളിലേക്ക് ഉയര്‍ത്തുന്ന ക്രെയിനിന്റെ ഹൈഡ്രോളിക് തകരാറാണ് പ്രശ്‌നത്തിനിടയാക്കിയത്.
ഉയരത്തിലിരുന്ന് കാഴ്ചകള്‍ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും മറ്റും സൗകര്യമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെയാണ് ആനച്ചാലില്‍ ഈ സംവിധാനം തുടങ്ങിയത്. 120 അടി ഉയരത്തിലിരുന്ന് കാഴ്ചകള്‍ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സംവിധാനമാണ് ഇത്. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്.