വിഴിഞ്ഞത്ത് വീട്ടിൽനിന്ന് 90 പവൻ സ്വര്‍ണവും 1 ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിനിന്നും 90 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷ്ടിച്ചു. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണമാണ് മോഷണം പോയത്.
താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയി. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഈ സമയത്താണ് കവർച്ച നടന്നത്.