നഗരസഭകളിലും വിജയക്കൊടി പാറിച്ച് യുഡിഎഫ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെക്കുറെ പുറത്തുവന്നുകഴിഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ നഗരസഭകളിൽ മികച്ച വിജയം നേടി യുഡിഎഫാണ് മുന്നിലുള്ളത്. ആകെയുള്ള 86 നഗരസഭകളിൽ 54 ലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. 29 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. രണ്ടിടങ്ങളിൽ എൻഡിഎയും, മറ്റുള്ളവർ ഒരിടത്തുമാണ് ലീഡ് ചെയ്യുന്നത്.
2020-ൽ എൽഡിഎഫ് നഗരസഭകളിൽ മികച്ച നേട്ടമായിരുന്നു കൈവരിച്ചിരുന്നത്. അവിടെയാണ് ഇപ്പോൾ യുഡിഎഫ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. കോർപ്പറേഷനുകളിലും, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും, യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടയിലാണ് കോർപ്പറേഷനുകളിലും യുഡിഎഫ് തരംഗം പ്രതിഫലിച്ചിരിക്കുന്നത്.