ഷാരൂഖ്‌ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷാരൂഖ്‌ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹമ്മദാബാദ്‌: ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ നിര്‍ജ്‌ജലീകരണത്തെ തുടര്‍ന്ന്‌ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐ.പി.എല്‍. മത്സരം കാണാനാണ്‌ അദ്ദേഹം അഹമ്മദാബാദിലെത്തിയത്‌. അഹമ്മദാബാദില്‍ 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.


താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെങ്കിലും അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. നടന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗള ആശുപത്രിയിലെത്തിയിരുന്നു.