യാത്രയുടെ താളം: കവിത , ഡോ. ജേക്കബ് സാംസൺ 

യാത്രയുടെ താളം: കവിത  , ഡോ. ജേക്കബ് സാംസൺ 
ഈ യാത്രയിലല്ലോ
പാളങ്ങൾക്കൊരു
താളം കിട്ടുന്നു !
നിശ്ചലതയ്ക്കൊരു
രാഗം കിട്ടുന്നു !
കാണുംമുമ്പേ
മായും കാഴ്ച്ചകൾ
കാണാനായി-
ട്ടെത്തും കാഴ്ച്ചകൾ
ഇരുപാളങ്ങളി-
ലൊരുമയിലൊന്നായ്
ഒരു താളത്തിൽ
പോകുന്നു
മുന്നോട്ടോടി
പോകുന്നു.
തീയും 
പുകയും
ഉള്ളിലൊതുക്കി
ചൂളംകുത്തി -
പ്പായുന്നു.
ഈ 
യാത്രയിലല്ലോ
നീയും ഞാനും
ഒരു ദൂരത്തിൽ
സമദൂരത്തിൽ
ഒരുമിച്ച് ഇങ്ങനെ
പോകുന്നു. 
കാഴ്ചകൾ
ഒന്നേയുള്ളൂ 
കാണാൻ
ലക്ഷ്യവുമൊന്നേ
യുള്ളൂ എത്താൻ
എങ്കിലുമെന്നും
ഒരുതാളത്തിൽ
ഒരു രാഗത്തിൽ
ഇരുപാളങ്ങളി
ലോടുന്നു.