ഐശ്വര്യറായിയും അഭിഷേക് ബച്ചനും പിരിഞ്ഞെന്ന് സോഷ്യല്‍ മീഡിയ

ഐശ്വര്യറായിയും അഭിഷേക് ബച്ചനും പിരിഞ്ഞെന്ന് സോഷ്യല്‍ മീഡിയ
ഐശ്വര്യറായ് യും അഭിഷേക് ബച്ചനും  വേര്‍പിരിഞ്ഞെന്ന് സോഷ്യല്‍ മീഡിയ.  ഇതുവരെ പ്രചരിച്ചിരുന്നത്, ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു..
നിലവിൽ  ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം.
 
അഭിഷേക് വിവാഹമോതിരം ഉൗരിവച്ച്‌ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. അഭിഷേകിന്റെ സഹോദരി ശ്വേത ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു.
 
ഐശ്വര്യ ബച്ചൻ കുടുംബവുമായി  സ്വരച്ചേര്‍ച്ചയില്ലെന്ന് അടുത്തിടെ  വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബച്ചൻ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാൻ ആഗ്രഹിച്ചുവത്രേ. എന്നാല്‍ വീട് ശ്വേതയ്ക്ക് നല്‍കാനാണ് ബച്ചന്റെ തീരുമാനം. ബച്ചൻ കുടുംബത്തില്‍ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പാരീസ് ഫാഷൻ വീക്കില്‍ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.