മാഞ്ഞുപോയ ഗ്രാമം: കവിത , ഡോ. ജേക്കബ് സാംസൺ

മാഞ്ഞുപോയ ഗ്രാമം: കവിത , ഡോ. ജേക്കബ് സാംസൺ
ഗ്രാമത്തിലേയ്ക്കു
തിരിച്ചു 
ഞാൻ വന്നപ്പോൾ
ഗ്രാമമവിടെയില്ലായിരുന്നു
പാടവരമ്പുകൾ 
തേടി 
ഞാൻ ചെന്നപ്പോൾ
പാടമവിടെയില്ലായിരുന്നു
വീട്ടിലൊന്നെത്താൻ
കൊതിച്ചു 
ഞാൻ വന്നപ്പോൾ
വീടുമവിടെയില്ലായിരുന്നു
സ്കൂളൊന്ന് കാണാൻ
നടന്നു ഞാൻ പോയപ്പോൾ
സ്കൂളുമവിടെയില്ലായിരുന്നു
വന്നതുപോലെ
തിരിച്ചുഞാൻ പോകുന്നു.
ഇങ്ങോട്ടിനിയൊരു യാത്രയില്ല.