ശ്രീ കുമാരൻ തമ്പി എന്ന ബഹുമുഖ പ്രതിഭ : ലേഖനം : കടക്കാവൂർ പ്രേമചന്ദ്രൻ നായർ

ശ്രീ കുമാരൻ തമ്പി എന്ന ബഹുമുഖ പ്രതിഭ : ലേഖനം : കടക്കാവൂർ പ്രേമചന്ദ്രൻ നായർ


മലയാള സിനിമയിൽ പുളകത്തിന്റെ മഴ വില്ലുകൾ വിരിയിച്ച ഗാന രചയിതാവാണ് ശ്രീകുമാരൻ തമ്പി.  കവിത്വമുള്ള ഒരുപാടു മലയാള ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച കവിയും ഗാന രചയിതാവും ആണ് അദ്ദേഹം .
കവി, ഗാന രചയിതാവ് എന്നതിലുപരി മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ  കൃത്തും കൂടിയാണ് ശ്രീകുമാരൻതമ്പി. 3000ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്.
അതുംപ്രണയ ഗാനങ്ങൾ എഴുതുന്നതിനു ഇത്രയും  പാടവമുള്ള ഒരു വ്യക്തി മറ്റാരും തന്നെ മലയാളത്തിലുണ്ടായിട്ടി ല്ല എന്നു തന്നെ പറയാം. കാരണം അത്രത്തോളം മനോഹരങ്ങളായ വരികളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. അവ എന്നെന്നും നമ്മുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഗാനങ്ങളായിരുന്നു. "ഹൃദയ ഗീതങ്ങളുടെ കവി " എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാനാകുക  .   

1940മാർച്ച്‌ 10നാണു അദ്ദേഹത്തിന്റെ ജനനം. അതും ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന ഹരിപ്പാടാണ് ജന്മസ്ഥലം . അക്കാലത്തു ഹരിപ്പാട് സുബ്രഹ്മാന്യ ക്ഷേത്രത്തിലും പരിസരത്തുമുള്ള ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചിരുന്ന കഥകളി, ചാക്യർ കൂത്ത് , കൂടിയാട്ടം ഇങ്ങനെ ഒരുപാടു ക്ഷേത്രകലകൾ അദ്ദേഹത്തിലും സ്വാധീനിച്ചിരുന്നു. അദേഹത്തിന്റെ മനസ്സിനോടൊപ്പം തന്നെ അത് കഥകളിലേക്കും കവിതകളിലേക്കും സഞ്ചരിക്കപ്പെട്ടു.

 ശ്രീകുമാരൻ തമ്പിയുടെ രചനയിൽ 'ചന്ദ്രകാന്തം 'എന്ന സിനിമയിലെ ഒരു ഗാനം. "ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാൻ ഒരാവണി തെന്നലായ് മാറി .
 'പാടുന്നപുഴ 'എന്ന ചിത്രത്തിലെ ഒരു പ്രണയ ഗാനം, അത് അദ്ദേഹത്തിന്റെ ഭാര്യക്ക് വേണ്ടി എഴുതിയതാണ്. ദക്ഷിണാ മൂർത്തി ഈണം പകർന്ന ഗാനം."ഹൃദയ സരസിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ, നീ പറയൂ "എന്ന വരികൾ.... അദ്ദേഹത്തിന്റെ ഏതു ഗാനം എടുത്തു നോക്കിയാലും അതിലൊക്കെ  നാടൻ കലകളുടെ അല്ലെങ്കിൽ ക്ഷേത്ര കലകളുടെ ഒക്കെ ഒരു സാന്നിധ്യം ഉണ്ടാകും.1969-ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചർ ബിസ്ക്കറ്റ് എന്ന ചിത്രത്തിന്റെ സംഗീതം ദക്ഷിണാമൂർത്തി സ്വാമികൾ ആയിരുന്നു. പ്രേം നസിറും ഷീലയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഉത്തരാ സ്വയംവരം കഥകളി കാണുവാൻ ഉത്രാട രാത്രിയിൽ പോയിരുന്നു -- എന്ന വരികൾ.. 

ഏതു വിഷയത്തെ കുറിച്ചും നല്ല ഗ്രാഹ്യമുള്ള വ്യക്തി കൂടിയാണ്. എഞ്ചിനീയറിംഗ് മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം കഥകളും കവിതകളും രചിച്ചു തുടങ്ങിയത്.  ഗാനരചന, നിർമ്മാണം, തിരക്കഥ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് . പ്രസിദ്ധ സിനിമ നിർമ്മാണ കമ്പനിയായ മുരുകാലയയുടെ ഉടമ പി. സുബ്രഹ്മന്യത്തിന്റെ കാട്ടുമല്ലിക എന്ന ചിത്രത്തിൽ ഗാനങ്ങൾ രചിച്ചതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. അത്രത്തോളം മനോഹരങ്ങളായ നിറകുടങ്ങളായ, നിധി കുംഭങ്ങളായ ഗാനങ്ങളാണ് അദ്ദേഹം കോർത്തൊരുക്കിയത്. ചിത്രം:--  ഭാര്യമാർ സൂക്ഷിക്കുക -- ഗാനം  :--  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം .. ഗാനം, മോഹിനിയാട്ടം, മാളിക പണിയുന്നവർ, ജീവിതം ഒരു ഗാനം, അമ്പല വിളക്ക് പിന്നെ നായാട്ട്, സിംഹാസനം, ആക്രമണം, ഇടി മുഴക്കം തുടങ്ങിയവ  ബോക്സോഫീസിൽ  ഹിറ്റായ ചിത്രങ്ങൾ ആയിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന കാവ്യ പ്രതിഭ കൂടിയാണദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങൾക്കും തന്നെ ഒരു റൊമാന്റിക് ടച്ച്‌ ഉണ്ടായിരുന്നു. ഒരുപാടു അർഥമുള്ള വ്യാഖ്യാനിക്കാൻ ഒരുപാടു അർത്ഥ തലങ്ങളുള്ള ആ വരികൾ അവയെല്ലാം സംപുഷ്ടവുംസമ്പൽ സമൃദ്ധവുമായിരുന്നു. 
ചിത്രം :- ഏതോ ഒരു സ്വപ്നം. ഗാനം :--ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ, ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ....,  കാക്ക തമ്പുരാട്ടി എന്ന അദ്ദേഹത്തിന്റെ ആദ്യ നോവൽ അത് സിനിമയാക്കാനുള്ള തീരുമാനം വന്നിരുന്നു. അതിലെ കഥാപാത്രത്തെ അതിലെ ഘടനയിൽ മാറ്റം വരുത്താൻ അദ്ദേഹം തയാറായില്ല. അതിനാൽ ആ സിനിമ നിർത്തി വെയ്ക്കുകയാണുണ്ടായത് .
 ചിത്രം :--കാട് . ഗാനം :-- എഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു വെള്ളി മലയിൽ വേളി മലയിൽ.. ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു..
വെള്ളിമലയില്‍...
വേളിമലയില്‍....... എന്ന വരികൾ.. മലയാളത്തിനു മാത്രമായി അസുലഭമായി ലഭിച്ച പ്രതിഭാധനനയ വ്യക്തികളിലൊരാളാണ് തമ്പി സാർ. 
ശ്രീകുമാരൻ തമ്പി 2024-മാർച്ച്‌ 16ന് ശതാഭിഷിക്തനായി. കവിതയിലൂടെയും ഗാനങ്ങളിലൂടെയും തമ്പി സാറ് ആർക്കും അടിയറവു വെക്കാത്ത നിലപാടുകളിലൂടെ നമ്മുടെ സാംസ്‌കാരിക ലോകത്തു ശിരസ്സുയർത്തി നിൽക്കുന്നു. ഇനിയും കൂടുതൽ കൂടുതൽ ഗാനങ്ങൾ, കവിതകൾ അദ്ദേഹം നമുക്കായി സമ്മാനിക്കട്ടെ എന്നാശിക്കുന്നു......!  കടക്കാവൂർ പ്രേമചന്ദ്രൻ നായർ. (കണ്ണമ്മൂല )T. V. M.