ഉത്ഫലാ ദേവി ആയി മീര ജാസ്മിൻ; 'സ്വാഗ്' ക്യാരക്ടര്‍ പോസ്റ്റര്‍

ഉത്ഫലാ ദേവി ആയി മീര ജാസ്മിൻ; 'സ്വാഗ്' ക്യാരക്ടര്‍ പോസ്റ്റര്‍

സ്വാഗ് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് നടി മീര ജാസ്മിൻ. ഹസിത് ഗോലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉത്ഫലാ ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മീരയെത്തുന്നത്. ഇത് ആദ്യമായാണ് താരം ഒരു റോയല്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ മീരയുടെ ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. രാജകുമാരിയായി നില്‍ക്കുന്ന മീരയെയാണ് പോസ്റ്ററില്‍ കാണാനാവുക.

റിതു വർമ്മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റാണി രുക്മിണി ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിതു വർമ്മയെത്തുന്നത്. ശ്രീ വിഷ്ണു ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രാജ രാജ ചോര എന്ന ചിത്രത്തിന് ശേഷം ഹസിത് ഗോലിയും ശ്രീ വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ്, വിവേക് കുചിബോത്‌ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.