'പ്രേമം' വീണ്ടും റിലീസിന്

'പ്രേമം' വീണ്ടും റിലീസിന്

ല്‍ഫോണ്‍സ് പുത്രൻ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പ്രേമം' വീണ്ടും റിലീസിന്.   തിയേറ്ററുകളില്‍ അടക്കം വൻ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു 'പ്രേമം' .

നിവിൻപോളി നായകനായ പ്രേമവും അതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറെ നെഞ്ചേറ്റിയ ഒന്നായിരുന്നു .തമിഴ്നാട്ടിലും ചിത്രത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ ചിത്രം റി-റിലീസിനു തയ്യാറെടുക്കുന്നത് തമിഴ്നാട്ടില്‍ ആണെന്നും  ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.

ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും. കണക്കുകള്‍ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്നാട്ടില്‍ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈൻ മാസത്തില്‍ വീണ്ടും പ്രേമം റി-റിലീസിന് തയ്യാറെടുക്കുമ്ബോള്‍ തമിഴ് പ്രേക്ഷകർക്ക് ഇതൊരു ആഘോഷമായിരിക്കും.

2015ല്‍ ആണ് പ്രേമം തിയറ്ററില്‍ എത്തുന്നത്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. നിവിൻ പോളിയുടെ ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടമാണ് ചിത്രത്തിന്റെ ഉള്ളടക്കം