'രാമായണം' ചിത്രീകരണം നിര്‍ത്തിവെച്ചു!
!['രാമായണം' ചിത്രീകരണം നിര്‍ത്തിവെച്ചു!](https://worldmalayaleevoice.com/uploads/images/202405/image_870x_664e379143ef7.jpg)
ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പ് ബിഗ് ബജറ്റ് ചിത്രമായ 'രാമായണം' സിനിമയുടെ ഷൂട്ടിങ് നിലച്ചെന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന മധു മണ്ടേന ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരവും നല്‍കാതെ ചിത്രീകരണം തുടര്‍ന്നത് തര്‍ക്കത്തിന് വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന രാമായണത്തില്‍ രാവണനായി യാഷ് എത്തുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാമായണത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.