സാബു എം ജേക്കബിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: ശ്രിനിജിൻ എംഎല്‍എയെ അധിക്ഷേപിച്ച കേസില്‍ ഹൈക്കോടതി

സാബു എം ജേക്കബിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്:  ശ്രിനിജിൻ എംഎല്‍എയെ അധിക്ഷേപിച്ച കേസില്‍ ഹൈക്കോടതി

കൊച്ചി: എംഎല്‍എ പിവി ശ്രീനിജിനെ പൊതുവേദിയില്‍ അപമാനിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയല്‍ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് അന്വേഷണവുമായി സഹകരിക്കാൻ

മുൻകൂട്ടി നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരില്‍ പീഡനം പാടില്ലെന്നും കോടതി നിർദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ട്വന്റി 20 കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയില്‍ നടത്തിയ സമ്മേളനത്തില്‍ വച്ച്‌ അപമാനിച്ചു എന്ന ശ്രീനിജിന്‍റെ പരാതിയിലാണ് പുത്തൻ കുരിശ് പൊലീസ് കേസെടുത്തത്. മനുഷ്യനും മൃഗവുമല്ലാത്ത ജന്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തി. സാബുവിന്റെ പ്രസംഗം തനിക്ക് വളരെയേറെ മാനക്കേട് ഉണ്ടാക്കിയതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു