പതിനഞ്ചാം ദിവസം ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാടെത്തി വോട്ട് ചെയ്തു
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് എത്തി വോട്ട് ചെയ്തു. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തയത്. രാഹുലിനെതിരായ ഒന്നാമത്തെ ബലാത്സംഗ കേസിൽ നോ ടു അറസ്റ്റും, രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് വോട്ട് ചെയ്യാൻ രഹുൽ എത്തിയത്.
എനിക്ക് അനുകൂലമായും എതിരായും പറഞ്ഞ എല്ലാ കാര്യങ്ങളും കോടതി മുമ്പാകെയുണ്ടെന്നും എല്ലാം കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നെ എന്തിനാണ് ഒളിവില്‍ പോയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. ഇതിനു പുറമെ, പ്രധാനപ്പെട്ട പല ചോദ്യങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മൗനം പാലിക്കുകയാണ് രാഹുല്‍ ചെയ്തത്. പിന്നീട് എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നും ഇന്ന് മറ്റൊന്നും പറയാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു