രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

Dec 3, 2025 - 08:34
 0  2
രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ‍്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. വ‍്യാഴാഴ്ച വൈകിട്ട് അഞ്ചു മണി വരെ രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

രാഹുൽ ഈശ്വർ അതിജീവിതയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് പ്രോസിക‍്യൂഷൻ വാദിച്ചു. കഴിഞ്ഞ ദിവസം നിരാഹാര സമരത്തിലാണെന്ന് ജയിൽ സുപ്രണ്ടിന് എഴുതി നൽകിയതിനെത്തുടർന്ന് രാഹുലിനെ ജയിൽ മാറ്റിയിരുന്നു.