പിഎസ്എൽവി-സി62' ദൗത്യം പരാജയം
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി62 (PSLV-C62 / EOS-N1) വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ട പ്രവർത്തനത്തിന്റെ ഏകദേശം അവസാനം വരെ എല്ലാം കൃത്യമായിരുന്നുവെന്നും എന്നാൽ ഒടുവിൽ എന്തോ തകരാറ് സംഭവിച്ചുവെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
റോക്കറ്റിന്റെ സഞ്ചാരപാതയിൽ ഡീവിയേഷൻ ഉണ്ടായി എന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. രാവിലെ 10.18നാണ് വിക്ഷേപിച്ചത്.
ഡിആർഡിഒയുടെ അഭിമാന ഉപഗ്രഹമായ 'അന്വേഷ' (Anvesha) ഉൾപ്പെടെ 16 പേലോഡുകളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷം പിഎസ്എൽവി നടത്തുന്ന ആദ്യ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഭൗമനിരീക്ഷണത്തിനായുള്ള ഇഒഎസ്-എൻ1 (EOS-N1) ഉപഗ്രഹവും ഈ ദൗത്യത്തിന്റെ ഭാഗമാണ്.