ഒറ്റക്കൊരുവൾ യാത്രക്കൊരുങ്ങുമ്പോൾ: കവിത, മിനി സുരേഷ്

Dec 21, 2024 - 15:09
Dec 21, 2024 - 15:13
 0  102
ഒറ്റക്കൊരുവൾ യാത്രക്കൊരുങ്ങുമ്പോൾ: കവിത,  മിനി സുരേഷ്
ഒറ്റക്കൊരുവൾ യാത്രക്കൊരുങ്ങുമ്പോൾ
ഭൂമിയുമാകാശവുംകാണാകിനാക്കളെകൂട്ടുവിളിക്കും
അതിരുകൾ താണ്ടി ,കടലല നീന്തി
കാടുകൾ കണ്ടവൾ പുത്തൻ പുലരികൾ കാണും
മിന്നാമിനുങ്ങുകൾ വഴികാട്ടും
പ്രതീക്ഷകൾ മിഴികളിൽ മിന്നും
മുക്തിയുടെ മഹാജലധിയിൽ നീന്തിത്തുടിക്കും
മേഘ ശകലങ്ങളിൽ മെല്ലെ പറന്നുയരും
ഭ്രമണപഥങ്ങളിൽ നൃത്തം ചവിട്ടും
ചുഴലിക്കാറ്റിനെ കൊരുത്ത് കയ്യാലുയർത്തും
ഇന്നലെകളുടെ ജാലകം തള്ളിത്തുറന്ന്
നിലാവിലുഞ്ഞലഞ്ഞതിദൂരങ്ങളവൾ താണ്ടും