സന്യാസിമാരുടെ പ്രതിഷേധം: മഥുരയിൽ സണ്ണി ലിയോണിന് വിലക്ക്

Dec 30, 2025 - 13:12
 0  3
സന്യാസിമാരുടെ പ്രതിഷേധം: മഥുരയിൽ സണ്ണി ലിയോണിന് വിലക്ക്

ത്തർപ്രദേശിലെ  മഥുരയിൽ നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. പ്രദേശത്തെ സന്യാസിമാരുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് നടപടി. ജനുവരി ഒന്നിന് മഥുരയിലെ ഒരു ബാറിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിയിലാണ് താരം അതിഥിയായി എത്തേണ്ടിയിരുന്നത്.

മഥുര ഒരു പുണ്യഭൂമിയാണെന്നും അവിടെ സണ്ണി ലിയോണിനെപ്പോലൊരു താരം പങ്കെടുക്കുന്ന പരിപാടി നടത്തുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും ആരോപിച്ചാണ് സന്യാസി സമൂഹം രംഗത്തെത്തിയത്.

സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റിന് സന്യാസിമാർ പരാതി നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ എത്തുന്ന ഈ ദിവ്യഭൂമിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇത്തരം പരിപാടികളെന്ന് പരാതിയിൽ പറയുന്നു.

പ്രതിഷേധം ശക്തമായതോടെ ബാർ ഉടമകൾ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. “ആദരണീയരായ സന്യാസിമാരോടുള്ള ബഹുമാനപുരസ്സരം ജനുവരി ഒന്നിന് സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ചടങ്ങ് ഉപേക്ഷിക്കുന്നു” എന്ന് ബാർ അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി