പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ സ്കൂളിൽ നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി

Nov 23, 2025 - 11:50
 0  5
പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ സ്കൂളിൽ നിന്നു പിരിച്ചുവിട്ട് ഉത്തരവിറക്കി

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് പത്മരാജനെ പുറത്താക്കിയത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു.

നേരത്തെ പത്മരാജനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് കഴിഞ്ഞയാഴ്ച പത്മരാജന് ശിക്ഷ വിധിച്ചത്.  40 വർഷം തടവ് ശിക്ഷയാണ് പോക്‌സോ കുറ്റങ്ങളിൽ വിധിച്ചത്.

10 വയസുകാരിയെ 2020 മാർച്ച് 17 ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ, കോസ് രാഷ്ട്രീയ വിവാദമായിരുന്നു