47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി

Jul 24, 2026 - 19:25
 0  2
47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്‍റെ നിർണായക നീക്കം. നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ (NTA) 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിൽ ചില ഉദ്യോഗസ്ഥകർക്കെതിരേ നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്.

പൂർണമായും എൻടിഎയെ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീക്കം.