സൈനിക നടപടിക്ക് നിർദേശം നൽകുന്ന നെതന്യാഹു: ചിത്രം പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്
ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍. സൈനിക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ളചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇറാന്റെ ആക്രമണങ്ങളില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങള്‍ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.