മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപാർപ്പിക്കുന്നു

Jun 27, 2025 - 14:59
 0  7
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപാർപ്പിക്കുന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെയാണ് ഇന്ന് രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകമാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.