അതിജീവിതയെ അധിക്ഷേപിച്ച കേസ്: കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

Jan 16, 2026 - 15:05
 0  5
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.
കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പോലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പോലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.