തിരുപ്പൂരിൽ വൻ തീപിടുത്തം. 9 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്തിലാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടിച്ചത്.
സംഭവത്തിൽ ആളപായമില്ല. തിരുപ്പൂർ നഗരത്തിലെ ശാരദാ ദേവി ചിക്കണ്ണ ഗവൺമെന്റ് ആർട്സ് കോളേജിന് എതിർവശത്തുള്ള എംജിആർ കോളനിയിലെ 15 സെന്റ് സ്ഥലത്തായിരുന്നു ഈ വീടുകൾ സ്ഥിതി ചെയ്തിരുന്നത്. ദിവസ വേതന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വാടകയ്ക്ക് നൽകിയിരുന്ന സാറാ ദേവിയുടേതാണ് വീടുകൾ.
തിരുപ്പൂരിൽ നിർമ്മാണത്തിലും മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്ന തിരുവണ്ണാമല ജില്ലയിൽ നിന്നുള്ള ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില അതിഥി തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ജോലിക്ക് പോയിരുന്നു.