പൗരത്വ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാർഡ്; സംസ്ഥാന ബജറ്റിൽ നിർണ്ണായക പ്രഖ്യാപനം

Jan 29, 2026 - 19:29
 0  4
പൗരത്വ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാർഡ്; സംസ്ഥാന ബജറ്റിൽ നിർണ്ണായക പ്രഖ്യാപനം

രാജ്യത്ത് പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കേരളത്തിലെ എല്ലാ പൗരന്മാർക്കും ‘നേറ്റിവിറ്റി കാർഡ്’ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ  ധനമന്ത്രി കെ.എൻ. ബാലഗോപാൽ.  പദ്ധതിയുടെ നിയമനിർമ്മാണത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.

കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എസ്.ഐ.ആർ അധിഷ്ഠിത വോട്ടർ പട്ടിക പരിഷ്കരണത്തിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ട്. തലമുറകളായി കേരളത്തിൽ താമസിക്കുന്നവരുടെ ഈ ഭീതി അകറ്റാനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നത്.നിലവിൽ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.

ഫോട്ടോ പതിപ്പിച്ച ഈ കാർഡ് ഒരാളുടെ ജനനവും സ്ഥിരതാമസവും തെളിയിക്കുന്ന ആധികാരികവും നിയമപരവുമായ രേഖയായിരിക്കും.

നേറ്റിവിറ്റി കാർഡിന് നിയമപരമായ സാധുത ഉറപ്പാക്കാൻ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനാണ് ഇതിന്റെ ചുമതല.