ഖമനേയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി നേരിട്ട് സന്ദർശിച്ചാണ് രാജ്യത്തിന്റെ ദുഃഖം അറിയിച്ചത്. എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ട അദ്ദേഹം, ഖമനേയിയോടുള്ള ആദരവ് രേഖപ്പെടുത്തുകയും ഇറാൻ ജനതയുടെ നഷ്ടത്തിൽ പങ്കുചേരുകയും ചെയ്തു.
വിയോഗ വാർത്തയ്ക്ക് പിന്നാലെ ഇന്ത്യ സ്വീകരിച്ച ഈ നയതന്ത്ര നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇറാന്റെ യുദ്ധക്കപ്പൽ തകർത്ത സംഭവത്തിലും ഖമനേയിയുടെ വധത്തിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.